ഗോമതേശ്വരൻ

കർണാടകയിലെ ഹസൻ ജില്ലയിൽ ശ്രാവണബെൽഗോളയിൽ ഇന്ദ്രഗിരി കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന 18 മീറ്റർ ഉയരമുള്ള ഒരു ഒറ്റക്കൽപ്രതിമയാണ്‌ ഗോമതേശ്വരൻ. ജൈനരുടെ തീർത്ഥാടനകേന്ദ്രമാണിത്. ജൈനരുടെ ആദ്യ തീർത്ഥങ്കരനായ ഋഷഭന്റെ നൂറു പുത്രന്മാരിൽ രണ്ടാമനായ ബാഹുബലി അഥവാ ഗോമതേശ്വരനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്‌ ഗംഗാസാമ്രാജ്യത്തിലെ ഒരു മന്ത്രിയും സൈന്യാധിപനുമായിരുന്ന ചാമുണ്ഡരായനാണ്‌ പത്താം നൂറ്റാണ്ടിൽ ഈ പ്രതിമ നിർമ്മിച്ചത്. ഒറ്റക്കല്ലിൽ തീർത്തിരിക്കുന്ന ഈ പ്രതിമ അരിഷ്ടനേമി എന്ന ശിൽപ്പിയാണ് നിർമ്മിച്ചത്. ഭൂമിയിൽ കാലുറപ്പിച്ച്, ശരീരത്തിൽ തൊടാതെ കൈകൾ താഴ്ത്തിയിട്ട് മുഖത്ത് പുഞ്ചിരിയോടെ […]

Read more

കാശി/ബനാറസ്

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം (ഹിന്ദി: काशी विश्‍वनाथ मंदिर). ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാശി വിശ്വനാഥക്ഷേത്രം നിരവധി തവണ തകർക്കുകയും ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. ഋഗ്വേദത്തിൽ കാശിയെക്കുറിച്ചുളള പരാമർശങ്ങളുണ്ട്. ഹിന്ദു ത്രിമൂർത്തികളിലൊരാളായ ശിവൻറെ ത്രിശ്ശൂലത്തിന്മേലാണത്രെ കാശിയുടെ […]

Read more

top