വിവിധ രൂപത്തിലുള്ള കൃഷ്ണ വിഗ്രഹങ്ങൾ വീട്ടിൽ വച്ചാലുള്ള ഫലങ്ങൾ

വിവിധ രൂപത്തിലുള്ള കൃഷ്ണ വിഗ്രഹങ്ങൾ വീട്ടിൽ വച്ചാലുള്ള ഫലങ്ങൾ

ശ്രീ കൃഷ്ണ ഭഗവാന്റെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങൾ വീടുകളിൽ സൂക്ഷിക്കുന്നത് ഐശ്വര്യം നൽകുന്നു.എന്നാൽ ഓരോ ഭാവങ്ങളിലുമുള്ള ചിത്രങ്ങൾ വീട്ടിൽ വച്ചാൽ വിവിധങ്ങളായ ഫലങ്ങൾ പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം.

ഗുരുവായൂരപ്പന്റെ ചിത്രമാണ് വീട്ടിലുള്ളതെങ്കിൽ സർവ്വൈശ്വര്യമാണ് പ്രധാനം ചെയ്യുക.

സന്താന സൗഭാഗ്യത്തിനായി വെണ്ണ കട്ടു തിന്നുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വീട്ടിൽ വയ്ക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം .

ആലില കണ്ണന്റെ രൂപമാണ് വീട്ടിലുള്ളതെങ്കിൽ സന്താന അരിഷ്ടത നീങ്ങുമെന്നാണ് വിശ്വാസം.

സന്താനങ്ങളുടെ ആരോഗ്യത്തിനായി പശുവിന്റെ അകിട്ടിൽ നിന്നും പാൽ കുടിക്കുന്ന രൂപം ഉത്തമമാണെന്നാണ് വിശ്വസിക്കുന്നത് .

രുഗ്മിണി സ്വയംവര രൂപം മംഗല്യഭാഗ്യം പ്രധാനം ചെയ്യുന്നു .

ഓടക്കുഴലൂതുന്ന രൂപം വീട്ടിൽ വയ്ക്കുന്നത് കുടുംബ ഐക്യത്തിനും കലഹം ഒഴിവാക്കാനും നല്ലതാണ് .

ദാമ്പത്യ ഭദ്രതയ്ക്കായി വീട്ടിൽ രാധ കൃഷ്ണ രൂപം വയ്ക്കുന്നത് നല്ലതാണ്.
കാളിയമർദ്ദന രൂപം സര്പ്പദോഷ നിവാരണവും ശത്രു ദോഷ നിവാരണവും സാധ്യമാക്കുന്നു .

ഗോവർദ്ധനധാരി രൂപം ദുരിതങ്ങളിൽ നിന്നും മോചനം നേടുന്നതിനും പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും .

പാർത്ഥസാരഥി രൂപം ശത്രു ദോഷ നിവാരണവും ജ്ഞാന പുരോഗതി കൈവരുന്നതിനും .

ലക്ഷ്മി നാരായണ രൂപം കുടുംബത്തിൽ ഐശ്വര്യം പ്രധാനം ചെയ്യുന്നു കുടുംബത്തിനുള്ളിൽ സന്തോഷം നിലനിർത്തുന്നു .

കുചേലകൃഷ്‍ണൻ സുഹൃത് ബന്ധങ്ങൾ നിലനിർത്തുന്നു, ഋണമുക്തിക്കും, ദാരിദ്ര നിവാരണത്തിനും ഉത്തമം .

സുദർശന രൂപം ശത്രു നിഗ്രഹം പ്രധാനം ചെയ്യുന്നു .

Leave a Reply

Your email address will not be published.

top