ഗോമതേശ്വരൻ
ഗൊമ്മടേശ്വരൻ
ഗൊമ്മടേശ്വരൻ, ഇന്ദ്രഗിരി ,ഹസൻ,കർണാടക
കർണാടകയിലെ ഹസൻ ജില്ലയിൽ ശ്രാവണബെൽഗോളയിൽ ഇന്ദ്രഗിരി കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന 18 മീറ്റർ ഉയരമുള്ള ഒരു ഒറ്റക്കൽപ്രതിമയാണ് ഗൊമ്മടേശ്വരൻ. ജൈനരുടെ തീർത്ഥാടനകേന്ദ്രമാണിത്. ജൈനരുടെ ആദ്യ തീർത്ഥങ്കരനായ ഋഷഭന്റെ നൂറു പുത്രന്മാരിൽ രണ്ടാമനായ ബാഹുബലി അഥവാ ഗോമതേശ്വരനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന് ഗംഗാസാമ്രാജ്യത്തിലെ ഒരു മന്ത്രിയും സൈന്യാധിപനുമായിരുന്ന ചാമുണ്ഡരായനാണ് പത്താം നൂറ്റാണ്ടിൽ ഈ പ്രതിമ നിർമ്മിച്ചത്.
ഒറ്റക്കല്ലിൽ തീർത്തിരിക്കുന്ന ഈ പ്രതിമ അരിഷ്ടനേമി എന്ന ശിൽപ്പിയാണ് നിർമ്മിച്ചത്. ഭൂമിയിൽ കാലുറപ്പിച്ച്, ശരീരത്തിൽ തൊടാതെ കൈകൾ താഴ്ത്തിയിട്ട് മുഖത്ത് പുഞ്ചിരിയോടെ നിൽക്കുന്ന രീതിയിൽ (കയോൽസർഗ്ഗം എന്ന ഉപാന്ത്യഘട്ടമായി അതായത് ശരീരം വെടിയുന്നതിനു മുമ്പുള്ള അവസ്ഥയായി ജൈനർ ഈ നിൽപ്പിനെ വിശേഷിപ്പിക്കുന്നു) ആണ് ഈ ശില്പം തീർത്തിരിക്കുന്നത്. എ.ഡി. 981-ലെ ചൈത്ര ശുക്ര മാസത്തിലാണ് പ്രതിമയുടെ നിർമ്മാണം പൂർത്തിയായത്.
പന്ത്രണ്ടു വർഷത്തിലൊരിക്കൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഒത്തുകൂടി ഇവിടെ നടത്തുന്ന മഹാമസ്തകാഭിഷേകം എന്ന ചടങ്ങ് പ്രസിദ്ധമാണ്. 2006-ലാണ് ഈ ചടങ്ങ് അവസാനമായി നടന്നത്. ആയിരക്കണക്കിന് ജൈനസന്യാസിമാർ ഈ പ്രതിമയുടെ മുകൾഭാഗത്തു നിന്ന് വിവിധ വസ്തുക്കൾ ഈ പ്രതിമയുടെ മേൽ ചൊരിയുന്നു. പാലും തേനും പുഷ്പങ്ങളും മുതൽ സ്വർണ്ണവും, വെള്ളിയും, വിലപിടിച്ച രത്നങ്ങളും വരെ ഇവിടെ അഭിഷേകം ചെയ്യപ്പെടുന്നു
Hi, this is a comment.
To delete a comment, just log in and view the post's comments. There you will have the option to edit or delete them.